വാരഫലം (14/01/2018 മുതൽ 20/01/2018 വരെ)
 മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം )
തൊഴിൽ രംഗത്തും വ്യാപാര രംഗത്തും അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകും  ആരോഗ്യം തൃപ്തികരമായിരിക്കും   പഠിക്കുന്നവർ പുതിയ പദ്ധതിയിൽ ചേരും


 ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബത്തിൽ നിന്നും മാറിത്താമസിക്കേണ്ടിവരും  ദാമ്പത്യ ബന്ധത്തിൽ വിഷമതകൾ വരാൻ ഇടയുണ്ട്, പണം ഇടപാടിൽനിന്ന്  പിന്മാറണം, അന്യരുടെ കാര്യങ്ങളിൽ അമിത താല്പര്യം ഉപേക്ഷിക്കണം, അപകീർത്തികേൾക്കാൻ ഇടയുണ്ട്


 മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിലവിലുള്ള ഗൃഹം വിൽക്കുവാൻ തീരുമാനിക്കും പുതിയ തൊഴിൽ അവസരം വന്നുചേരും, ആരോഗ്യം തൃപ്തികരമായിരിക്കും, ശുഭാപ്തി വിശ്വാസം വർധിക്കും, വിശിഷ്ടവ്യക്തികളെ കാണും മംഗളകർമ്മങ്ങളിൽ പങ്കെടുക്കും

 കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കടംകൊടുത്ത സംഖ്യ തിരിച്ചു കിട്ടും  മാതാപിതാക്കളും ഗുരുക്കന്മാരും അനുകൂലമായി പെരുമാറും,വിദ്യാർത്ഥി കൾക്ക് അനുകൂല സാഹചര്യം വന്നുചേരും , കുടുംബത്തിൽ സമാധാനം ദാമ്പത്യഐക്യം വന്നുചേരും  വാതരോഗങ്ങൾക്കു ചികിത്സ തേടും

 ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
 മനസമാധാനം സന്താന സൗഖ്യം സാമ്പത്തികം ഉണ്ടാകും മുൻകോപം  വർദ്ധിക്കും   പുതിയ തൊഴിലവസരം വന്നുചേരും, ദൂരെ യാത്ര വേണ്ടിവരും ആഗ്രഹിച്ച ദേവാലയ ദർശനം സാധ്യമാകും.ഉഷ്ണ രോഗം വർദ്ധിക്കും

 കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉന്നതരുമായി പരിചയപ്പെടുവാൻ അവസരമുണ്ടാകും  ബന്ധുസഹായവും ആഗ്രഹസാഫല്യവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും ബന്ധുക്കൾ വിരുന്നുവരും, അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനം പ്രതീക്ഷിക്കാം, ഗൃഹോപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കും

 തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ ചുമതലകൾ ഏറ്റെടുക്കും  പുത്രന്റെ ആവശ്യങ്ങൾ അംഗീകരിക്കും  സാമ്പത്തിക സഹായങ്ങൾ അംഗീകരിച്ചുകിട്ടും, സംഗീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും പറയുന്നവാക്കുകൾ ഫലപ്രദമാകും

 വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും , കുടുംബത്തിൽ സമാധാനം നിലനിൽക്കും,  കലാകായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരം വന്നു ചേരും   ബന്ധുക്കൾ വിരുന്നുവരും കാർഷിക രംഗത്തുള്ളവർ പുതിയ രീതി പരീക്ഷിക്കും

 ധനു : (മൂലം, പൂരാടം, ഉത്രാടം  കാൽഭാഗം)
കർമ്മരംഗത്തു പുതിയ ആശയം കൊണ്ടുവരും  ഉപരിപഠനത്തിനു അവസരം വന്നുചേരും  വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർദ്ധിക്കും കൂട്ട്  കച്ചവടത്തിൽനിന്നും  വാക്കുതർക്കങ്ങളിൽനിന്നും  ഒഴിഞ്ഞു മാറണം, വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം

 മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വാഹനാപകടത്തിൽനിന്നു രക്ഷപ്പെടും ആരോഗ്യം തൃപ്തികരം ആയിരിക്കും,ചർച്ചകളിൽ വിജയിക്കും  സാമ്പത്തിക വരുമാനം വർദ്ധിക്കും , പ്രത്യേക ഈശ്വര പ്രാർത്ഥന നടത്തും, പാരമ്പര്യ പ്രവർത്തികളിൽ സജീവമാകും,


 കുംഭം:  ( അവിട്ടം അവസാന പകുതിയും  , ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും)
അഗ്നിഭീതിക്ക്‌ സാധ്യത  ഭാര്യാഭർത്തൃ ഐക്യം ഉണ്ടാകും  വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യും, പുരാണം ഇതിഹാസം തുടങ്ങിയവയിൽ താല്പര്യം ഉണ്ടാകും ഗൃഹനിർമ്മാണം വേഗത്തിലാക്കാൻ നിർദേശം നൽകും  ആഗഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും

 മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).*
അസുഖങ്ങൾ വർദ്ധിക്കും , ആരോഗ്യ സംരക്ഷണത്തിനുള്ള ചികിത്സ തുടങ്ങി വെക്കും ഓർമ്മകുറവുണ്ടാകും , ഇടതു ഭാഗത്തു തളർച്ച അനുഭവപ്പെടും , വാഹന യാത്ര ഉപേക്ഷിക്കുക  നഷ്ടപ്പെട്ട ഉദ്യോഗം തിരിച്ചു കിട്ടും

ജ്യോൽസർ
അശോകൻ  അഴിക്കോട്
ഫോൺ : 9495646123


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.