തളിപ്പറമ്പ് കോട്ടണ്‍ബസാറില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. പയ്യന്നൂരില്‍ എ ടി എം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്

പയ്യന്നൂര്‍: തളിപ്പറമ്പില്‍ കോട്ടണ്‍ബസാറില്‍ കവര്‍ച്ച നടത്തിയത് പയ്യന്നൂരില്‍ എ ടി എം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി. പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് കടയില്‍ മോഷണം നടന്നത്. 1,13,000 രൂപയാണ് ഇവിടെ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്.

പയ്യന്നൂര്‍ നെങ്ങാരന്‍ എ സി ഹൈദര്‍ അലിയെ (42)യാണ് പോലീസ് തന്ത്രപൂര്‍വ്വം മാട്ടൂലിലെ ഭാര്യ വീട്ടില്‍ നിന്നും പിടികൂടിയത്. തളിപ്പറമ്പ് എസ് ഐ പി.എ ബിനുമോഹനനും സംഘവും നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടന്ന മൂന്നാമത്തെ ദിവസം തന്നെ പ്രതി പിടിയിലായത്. കോഴിക്കോട് തിരുവമ്പാടി മരിയാപുരത്തെ എം സി സുബ്രഹ്മണ്യന്‍, അന്‍വര്‍, റഷീദ്, കബീര്‍, ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കോട്ടണ്‍ ബസാറിലാണ് കവര്‍ച്ച നടന്നത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.