കണ്ണൂർ സ്വദേശിയുടെ ലഗേജിലുണ്ടായ ഐഫോണടക്കം 3 ഫോണുകൾ എയർപോർട്ടിൽ നഷ്ടപ്പെട്ടു. ലഗേജ് കിട്ടിയത് ലോക്ക് പൊട്ടിച്ച നിലയിൽ. പാവപ്പെട്ട പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുന്നു.

പാനൂർ : വിമാനത്താവള അധികാരികളുടെ അശ്രദ്ധയിൽ പാനൂർ സ്വദേശിക്ക് നഷ്ടമായത് ഐ ഫോണടക്കം 3 ഫോണുകൾ. ഇന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ദു:ബൈയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പാനൂർ സ്വദേശി നയീം മൊട്ടത്തിനാണ് ഈ ദുരനുഭവമുണ്ടായത്. ദുബൈയിൽ നിന്ന് ജീവനക്കാരെ ഏല്പിച്ച ബാഗ് കോഴിക്കോട്ടെത്തി തിരിച്ചു ലഭിച്ചപ്പോൾ ലോക്ക് പൊട്ടിച്ച നിലയിലായിരുന്നു.
തുടർന്ന് പരിശോധിച്ചപ്പോഴാണ് വീട്ടുകാർക്കായി വാങ്ങിയ ഐ.ഫോൺ, സാംസങ്ങിന്റ ജെ.എസ് പ്രോ, ജെ.എസ്.പ്രൈം എന്നി 3 മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടത് അറിയുന്നത്. ഫോണുകൾ നഷ്ടപ്പെട്ടതേക്കുറിച്ചും, അധികാരികളുടെ അലംഭാവത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നയീം എയർപോർട്ട് മാനേജർക്കും പോലീസിലും പരാതി നൽകി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.