ആരോഗ്യനില തൃപ്തികരം; ശ്രീനിവാസന്‍ നാളെ ആശുപത്രി വിടുംകൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോള്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം നാളെ ആശുപത്രി വിടുമെന്നും ശ്രീനിവാസനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചി കണ്ടനാടുള്ള വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടായ വ്യതിയാനവുമാണ് ദേഹാസ്വസ്ഥ്യത്തിന് ഇടയാക്കിയതെന്നും അദ്ദേഹത്തിന് മറ്റ് അസുഖങ്ങളാണെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ശ്രീനിവാസന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.