വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് കുട്ടികൾ മരിച്ചു


മലപ്പുറം∙ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കു ലോറി പാഞ്ഞു കയറി രണ്ട്  കുട്ടികൾ മരിച്ചു. . വഴിക്കടവിനു സമീപം മണിമൂളിയിലാണ് അപകടം. ചില വിദ്യാർഥികൾക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. ചില നാട്ടുകാർക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.  . ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
 മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
മണിമൂളിയില്‍ സികെഎച്ച്എസ്എസ് സ്കൂളിനു സമീപം രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.. മൃതദേഹങ്ങൾ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.