പ​രി​യാ​രം ദേ​ശീ​യ​പാ​ത​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

പ​രി​യാ​രം: പ​രി​യാ​രം ദേ​ശീ​യ​പാ​ത​യി​ല്‍ അ​ല​ക്യം​പാ​ല​ത്തി​ന് സ​മീ​പം ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ന്‍​മാ​രു​ടെ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് സ്വാ​മി​മാ​ർ​ക്ക് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ഗോ​ക​ര്‍​ണ​ത്തി​ന് സ​മീ​പം മ​ദ​ന​ഗി​രി​യി​ലെ താ​ക്കു(48), ബൊ​മ്മ​യ്യ(38), മാ​രു​തി(23), ആ​ദി​ത്യ(​ഒ​ന്‍​പ​ത്), ജ​നാ​ര്‍​ദ്ദ​ന(28) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ അ​യ്യ​പ്പ​ഭ​ക്ത​രെ ര​ക്ഷി​ച്ച​ത്.
പ​രി​ക്കേ​റ്റ​വ​ർ​ക്കു പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. 18 അം​ഗ സം​ഘ​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് ഗോ​ക​ര്‍​ണത്തേ​ക്ക് തി​രി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.