ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

ഇരിട്ടി: ഓട്ടോ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറായ യുവാവ് മരണപ്പെട്ടു
ഇരിട്ടി തന്തോട് മുക്കട്ടിയിലെ പൂമഠത്തിൽ .പി .എം മനു ( 41) ആണ് മരിച്ചത്

അമ്മയോടൊപ്പം കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും ഓട്ടോയിൽ ഇരിട്ടിയിലേക്കു വരുന്നതിനിടെ കീഴൂർ കാമയാട് വളവിൽ വെച്ച് ഓട്ടോ മറിയുകയായിരുന്നു

ഓട്ടോ ഓടിച്ചിരുന്ന മനുവിന്റെ ദേഹത്തേയ്ക്കാണ് ഓട്ടോ മറിഞ്ഞത്
ഉടൻ പരിയാരം മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ മരണപ്പെടുകയായിരുന്നു

കണ്ണൂർ ടൗണിൽ ഓട്ടോ ഡ്രൈവറാണ് മരണപ്പെട്ട മനു

ഇരിട്ടിയിലെ ആദ്യകാല ഹോട്ടലുടമ പരേതനായ-എ.വി.മാധവൻ നമ്പീശൻ - ദേവകിയമ്മ ദമ്പതികളുടെ മകനാണ്
ഭാര്യ: ഭവ്യ (വെസ്റ്റ്ഹിൽ കോഴിക്കോട്)
മകൾ .. ശ്രീലക്ഷ്മി
സഹോദരങ്ങൾ: മണി ( മലബാർ ഫാസ്റ്റ്ഫുഡ് ഇരിട്ടി  ), ബിന്ദു

പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഇരിട്ടി തന്തോട് മുക്കട്ടിയിലെ വീട്ടിലെത്തിക്കുന്ന 'മ്യതദേഹം വൈകുന്നേരം 2 മണിയോടെ മയ്യിലുള്ള സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.