കണ്ണൂർ കൂടാളിയിൽ ബസ്സിടിച്ച് വൃദ്ധൻ മരിച്ചു

രാവിലെ 10 മണിയോടെ കൂടാളി ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത് .റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കു ന്നതിനിടെ കൂടാളി സ്വദേശി ശങ്കരൻ(75) ആണ് മരിച്ചത് . ബസ്സ് അടുത്തെത്തിയത് മനസിലാവാതെ ധൃതിപ്പെട്ട് റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

ശങ്കരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നിർമ്മാല്യം ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.