കണ്ണൂരിൽ എ ബി വി പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലംഗ സംഘം കസ്റ്റഡിയിൽ

കണ്ണൂരിൽ എ ബി വി പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെയും വാഹനവും വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ശനിയാഴ്ച ഹർത്താലിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

വൈകുന്നേരം നാലേമുക്കാലോടെ കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടിധാരികളായ സംഘം ശ്യാം പ്രസാദിന്റെ ബൈക്ക് തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വീണ്ടും വെട്ടി. ബഹളം കേട്ട് തൊഴിലുറപ്പു ജോലിക്കാർ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ച് അക്രമിസംഘം ഭീഷണിപ്പെടുത്തി. സംഘം കാറിൽ കയറി പോയതിനുശേഷം നാട്ടുകാർ ചേർന്ന് ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.