ഇനി വീട്ടിലിരുന്ന് തന്നെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിരലടയാളം നല്‍കാതെ തന്നെ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി ലിങ്ക് ചെയ്യേണ്ട നമ്പറില്‍ നിന്നും 14546 എന്ന നമ്പറില്‍ ഡയല്‍ ചെയ്യണം. ഐ.വി.ആര്‍ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാര്‍ നമ്പര്‍ നല്‍കണം. അതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും നല്‍കണം. തുടര്‍ന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ.റ്റി.പി നമ്പര്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്പറില്‍ ലഭിക്കും.

ഈ നമ്പര്‍ കൂടി നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്പനികള്‍ പറയുന്നത്. ഈ സംവിധാനം നിലവില്‍ വന്നതുവഴി കൂടുതല്‍ സുരക്ഷിതമായി മറ്റൊരാളുടെ സഹായവും കൂടാതെ ആര്‍ക്കു വേണമെങ്കിലും വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്ബറുമായി ആധാര്‍ ലിങ്ക് ചെയ്യാം.

മൊബൈല്‍ ഷോപ്പുകളില്‍ നിന്നും മൊബൈല്‍ കമ്പനികളുടെ ഓഫീസുകളില്‍ നിന്നും മാത്രമായിരുന്നു ആധാര്‍ ലിങ്കിങ് ഇതിനു മുന്‍പ് സാധ്യമായിരുന്നത്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.