പ്രമുഖ കോൺഗ്രസ് പ്രവർത്തകനും പത്രപ്രവർത്തകനുമായ ശ്രീ പി.വി. നാരായണൻ കുട്ടി മാരാർ (93) അന്തരിച്ചു

ഇന്ന് പുലർച്ചെ തളിപ്പറമ്പ ലൂർദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നുഅന്ത്യം.  മാതൃഭൂമി, മലയാളം എക്സ്പ്രസ്സ്, സുദിനം തുടങ്ങി നിരവധി പത്രങ്ങളുടെ തളിപ്പറമ്പ താലൂക് റിപ്പോർട്ടർ, ടാക്സ് പ്രാക്ടീഷണർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തളിപ്പറമ്പ പാൽ സൊസൈറ്റി, സി. കെ. ജി. മെമ്മോറിയൽ സഹകരണ ആശുപത്രി തുടങ്ങി നിരവധി സഹകരണ സ്ഥാപനങ്ങലുടെ ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലും സേവനം അനുഷ്ടിച്ചു വരുന്നു.  മക്കൾ പുഷ്പവല്ലി ധർമശാല, സൂര്യാകുമാരി പള്ളിക്കുന്ന്, ഉഷാ കുമാരി കോഴിക്കോട്. ജാമാതാക്കൾ വി. വി. ഗംഗാധര മാരാർ (late) ടി. വി. ധനഞ്ജയൻ (late) എം. വി. ശിവദാസ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.