സിപിഐ എം കുന്നത്തെരു ബ്രാഞ്ച് അംഗം ഇ വേണുഗോപാലൻ (67) നിര്യാതനായി

രാമന്തളി: കുന്നത്തെരുവിലെ ഇ വേണുഗോപാലൻ (67) നിര്യാതനായി. സിപിഐ എം കുന്നത്തെരു ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം കണ്ണൂർ ജില്ല കമ്മറ്റി അംഗവും പയ്യന്നൂർ ഏരിയ പ്രസിഡന്റുമാണ്. രാമന്തളി കൈരളി കലാസമിതിയുടെയും കണ്ണൂർ സംഘചേതനയിലെയും കലാകാരനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകൽ 3 ന് രാമന്തളി സമുദായ ശ്മശാനത്തിൽ. പരേതരായ നാരായണന്റെയും ഇടവലത്ത് കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ടി പി ശാന്ത, മക്കൾ: അപർണ (കൊടക്കാട് സർവ്വീസ് സഹകരണ ബാങ്ക്), അനൂപ് (സിപിഐ എം രാമന്തളി ലോക്കൽ കമ്മറ്റി അംഗം, ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ, പയ്യന്നൂർ റൂറൽ ബാങ്ക് ജീവനക്കാരൻ ), മരുമകൻ: സജീൻ കുമാർ (കൊടക്കാട് ),  സഹോദരങ്ങൾ: മോഹനൻ (ഗൾഫ്), ലീല (ഏഴോം), കുഞ്ഞിക്കണ്ണൻ , ഭാസ്കരൻ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.