മഹല്ല് സംവിധാനത്തിന് സാമ്പത്തിക ഭദ്രത അനിവാര്യം: മാണിയൂർ ഉസ്താദ്

വെള്ളൂർ ആൽ: ആരോഗ്യ പരമായ മഹല്ല് സംവിധാനം നില നിൽക്കാൻ സാമ്പത്തിക വിഷയങ്ങളിൽ സ്വയം പര്യാപ്തതയിലേക്ക് മസ്ജിദ് കമ്മിറ്റികൾ ഉയർന്നു വരണമെന്നും മാറിയ സാഹചര്യത്തിൽ മഹല്ല് അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാൻ ഇസ്‌ലാം അനുവദിക്കുന്ന പദ്ധദികൾ നടപ്പിലാക്കാൻ കമ്മിറ്റികൾ മുൻകൈ എടുക്കണമെന്നും സമസ്ത കേന്ദ്ര മുഷാവറ അംഗം ശൈഖുന മാണിയൂർ അഹമ്മദ് മുസ്ലിയാർ പ്രസ്താവിച്ചു. ദീനിന്റെ പ്രയാണത്തിന് ഇത് അനിവാര്യമാണെന്നും ആലിങ്കീൽ മഹല്ലിന്റെ ഈ പദ്ധതി മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ ലി ങ്കീ ൽ മസ്ജിദിന് സമീപം നാഷണൽ ഹൈവേയിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപ്ലക്സിൽ പുതുതായി ആരംഭിച്ച ഗ്രാൻഡ് exito ഹൈപ്പർ മാർക്കറ്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
ചെയർമാൻ എം അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
ഖത്തീബ് അഹമ്മദ് ശരീഫ് ഫൈസി, എം മുഹമ്മദ് അലി ഹാജി, ടി വി അഹമ്മദ് ദാരിമി, എം എൻ റഷീദ്, ഇബ്രാഹിം ഹാജി തൃക്കരിപ്പൂർ, വി യൂ അഹമ്മദ് കുട്ടി ഹാജി, കെ പി അസ്‌ലം, കെ പി ജലീൽ, ടി അബൂബ്കർ അബ്ദുൽ മജീദ് വെള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു. അൻഷാദ്‌ മൗലവി കീഴപള്ളി ഖിറാഅത്ത് നടത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.