എടക്കാട്ടെ പ്രമുഖ പ്രവാസി പൊതുപ്രവർത്തകനായ ചിറയിൽ സി ഹാഷിം (ഹാഷിം എഞ്ചിനീയർ - 56) ദമാമിൽ വെച്ച് നിര്യാതനായി.

എടക്കാട്ടെ പ്രമുഖ പ്രവാസി പൊതുപ്രവർത്തകനായ ചിറയിൽ സി ഹാഷിം (ഹാഷിം എഞ്ചിനീയർ - 56) ഇന്ന് രാവിലെ 6 മണിക്ക് ദമാമിൽ വെച്ച് നിര്യാതനായി. 35 വർഷത്തിലധികമായി സഊദിയിൽ ജോലി ചെയ്യുന്ന ഹാഷിം കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ട്രഷററാണ്. 25 വർഷം ദമാം കെ.എം.സി.സി. അധ്യക്ഷനായിരുന്നു. നാട്ടിലെ വിവിധ സംരംഭങ്ങളുടെ ചാലകശക്തിയായിരുന്ന അദ്ദേഹത്തെ  കെ.ഇ.യു.പി.സ്കൂൾ അലുംനി അസോസിയേഷൻ ആദരിച്ചിരുന്നു.
പരേതനായ മൂപ്പൻ മൊയ്തീൻകുട്ടിയുടെ മകനാണ്. ഖബറടക്കം സംബന്ധിച്ച്  തീരുമാനമായിട്ടില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.