ക്രാഷ് ഗാര്‍ഡുകള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ എന്നിവ ഘടിപ്പിച്ച 50 വാഹനങ്ങള്‍ക്കെതിരെ കണ്ണൂർ ആര്‍.ടി.ഒ ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ നടപടി സ്വീകരിച്ചു.

കണ്ണൂര്‍: ക്രാഷ് ഗാര്‍ഡുകള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ എന്നിവ ഘടിപ്പിച്ച 50 വാഹനങ്ങള്‍ക്കെതിരെ ആര്‍.ടി.ഒ ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ നടപടി സ്വീകരിച്ചു. അമിത ശബ്ദം പുറപ്പെടുവിച്ച് അമിത വേഗതയില്‍ ഓടിച്ച എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകള്‍ക്കെതിരെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുന്നതിനായി നോട്ടീസ് അയച്ചു. വാഹന ഉടമകള്‍ നല്‍കുന്ന മറുപടിക്കനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും. 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യും. ഇക്കാലയളവില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതുമല്ല.     വാഹന പരിശോധനയില്‍ ആകെ 110 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 85,000 രൂപ പിഴയീടാക്കുകയും ചെയ്തു. ലൈസന്‍സില്ലാത്ത 22 പേര്‍ക്കെതിരെയും ഇന്‍ഷൂറന്‍സില്ലാത്ത 15 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നികുതി അടക്കാത്ത അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തു.     വാഹന പരിശോധനയ്ക്ക് ജോയിന്റ് ആര്‍.ടി.ഒ അബ്ദുല്‍ ഷുക്കൂfര്‍, എം.വി.ഐ അനൂപ്, എ.എം.വിഐ അജ്മല്‍ ഖാന്‍, രാജേഷ് കോറോത്ത്, മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.