ത​ളി​പ്പ​റ​മ്പ് കു​പ്പം ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ര്‍​സ​ല്‍ ലോ​റി​യി​ല്‍ നി​ന്നും 3.85 ല​ക്ഷ​ത്തി​ന്‍റെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു

ത​ളി​പ്പ​റ​മ്പ്: നി​ര്‍​ത്തി​യി​ട്ട പാ​ര്‍​സ​ല്‍ ലോ​റി​യി​ല്‍ നി​ന്നും 3.85 ല​ക്ഷം രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളും ഇ​ല​ക്‌ട്രോണിക്‌​സ് ഉ​ത്പ​ന്ന​ങ്ങ​ളും ക​വ​ര്‍​ച്ച ചെ​യ്തു. മു​ബൈ​യി​ലെ സ്മാ​ര്‍​ട്ട് പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് ക​മ്പ​നി​യു​ടെ കെ​എ​ല്‍ 58 ഇ 9173 ​ന​മ്പ​ര്‍ നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ക​ണ്ണൂ​രി​ലേ​യും കോ​ഴി​ക്കോ​ട്ടെ​യും വി​വി​ധ ഷോ​റൂ​മു​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ന്ന ലോ​റി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കു​പ്പം ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. ലോ​റി ഡ്രൈ​വ​ര്‍​മാ​രാ​യ കോ​ഴി​ക്കോ​ട്ട് കൊ​ടു​വ​ള്ളി​യി​ലെ കൂ​ട​ത്തി​ങ്ക​ല്‍ അ​ബ്ദു​ള്‍ റ​സാ​ക്ക്, മാ​ന​ന്ത​വാ​ടി​യി​ലെ അ​നീ​ഷ് മാ​ത്യു എ​ന്നി​വ​രാ​ണ് ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​പ്പം എം​എം​യു​പി സ്‌​കൂ​ളി​നു സ​മീ​പം ലോ​റി നി​ര്‍​ത്തി ഇ​രു​വ​രും ക്ഷീ​ണം കാ​ര​ണം കാ​ബി​നി​ല്‍ ഉ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന വി​വ​രം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ടാ​ര്‍​പോ​ളി​ന്‍ കൊ​ണ്ട് മൂ​ടി​യ ലോ​റി​യു​ടെ ഷീ​റ്റ് കീ​റി പി​റ​കി​ല്‍ നി​ന്നും മു​ക​ളി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ പെ​ട്ടി​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്ത​ശേ​ഷം ഒ​രു പെ​ട്ടി ലോ​റി​ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് എ​സ്എ​ച്ച്ഒ പി.​കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.