വാഹനാപകടത്തിൽ മരിച്ച തളിപ്പറമ്പ് നടുവിൽ സ്വദേശിയുടെ ആശ്രിതർക്ക് 34.27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തലശ്ശേരി ∙ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിങ് കോളജ് വിദ്യാർഥിനിയുടെ ആശ്രിതർക്ക് 34.27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യൂണൽ ജഡ്ജി ആർ.ടി പ്രകാശ് വിധിച്ചു. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥിനിയായിരുന്ന തളിപ്പറമ്പ് നടുവിൽ താഴെത്തുണ്ടിയിൽ മ‍ഞ്ജു ബാലകൃഷ്ണന്റെ (22) ആശ്രിതർക്കാണ് തുക നൽകേണ്ടത്.

2017 മാർച്ച് 29 മുതൽ 9% പലിശ സഹിതം ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 2013 മാർച്ച് 25നായിരുന്നു അപകടം. കോളജിൽ നിന്നു വിനോദയാത്രക്കു പോയ സംഘം സഞ്ചരിച്ച ബസ് കൊടൈക്കനാലിൽ നിന്ന് മൂന്നാറിലേക്ക് പോകവെ രാജക്കാട് റോഡിൽ തേക്കിൻകാനം വളവിൽ മറിഞ്ഞ് മഞ്ജു ഉൾപ്പെടെ ഏഴു പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. മഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണനും കുടുംബാംഗങ്ങളുമാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.