തളിപ്പറമ്പില്‍ യുദ്ധസ്മാരകം അനാച്ഛാദനം 28-ന്

തളിപ്പറമ്പ്: മാതൃരാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായി തളിപ്പറമ്പില്‍ യുദ്ധസ്മാരകം പൂര്‍ത്തിയാകുന്നു. ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ മള്‍ട്ടി പര്‍പ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് യോദ്ധാക്കള്‍ക്കായി സ്മാരകമൊരുക്കുന്നത്. യുദ്ധത്തില്‍ ജയഭേരിമുഴക്കി ദേശീയപതാക ഉയര്‍ത്തുന്ന നാലുജവാന്മാരുടെ ശില്പം തൃച്ചബരം റോഡില്‍ സൊസൈറ്റിയുടെ മുന്‍ഭാഗം ജങ്ഷനില്‍ സ്ഥാപിക്കും. സിമന്റും ഫൈബറുമുപയോഗിച്ചാണ് നിര്‍മിച്ചത്. 14 അടിയോളം ഉയരത്തിലുള്ള ശില്പങ്ങളൊരുക്കാന്‍ ആറുമാസമെടുത്തു. കവലയില്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ തറയിലാണ് സ്മാരകം. ശില്പി പ്രേം പി.ലക്ഷ്മണന്‍, പ്രണവ് കുന്നരു, ഷിനു പാടിച്ചാല്‍ എന്നിവരും ചേര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. യുദ്ധസ്മാരകം അനാച്ഛാദനം 28-ന് രാവിലെ 10ന് കണ്ണൂര്‍ ഡി.എസ്.സി. സെന്റര്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ കേണല്‍ അജയ് ശര്‍മ നിര്‍വഹിക്കും. പത്രസമ്മേളത്തില്‍ കെ.സി.കൃഷ്ണപ്പിള്ള, ടി.ജെ.നമ്പ്യാര്‍, സി.വി.ധനലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.