കടവത്തൂർ വെസ്റ്റ് യുപി സ്‌കൂളിലും ഒന്നാം തരം ഒന്നാന്തരം പദ്ധതി

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒന്നാംതരം ഒന്നാംതരം ആക്കൽ പദ്ധതി ഉദ്‌ഘാടനം കടവത്തൂർ വെസ്റ്റ് യു പി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനാബ്:കാട്ടൂർ മഹമൂദ് നിർവഹിച്ചു.

വാർഡ് മെമ്പർ ഇസ്മായിൽ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രയരോത്ത്, വികസന കാര്യവകുപ്പ് സ്റ്റാന്റിങ് ചെയർമാൻ സുരേഷ് ബാബു, KM മൊയ്തു മാസ്റ്റർ, അറക്കൽ അമ്മദ് ഹാജി, കിഴക്കേടത്ത് അബൂബക്കർ, തെക്കയിൽ സക്കീന, നിഷ നെല്ലിയാട്ട്, ഉസ്സൻ കുട്ടി മാസ്റ്റർ, റഫീഖ് കളത്തിൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
പ്രധാനാധ്യാപകൻ അശോകൻ മാസ്റ്റർ സ്വാഗതവും, T മുഹമ്മദ് അശ്രഫ് മാസ്റ്റർ നന്ദിയും പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.