ഡ​ൽ​ഹി​യി​ൽ വൻ തീ​പി​ടി​ത്തം; 17 പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ബ​വാ​ന​യി​ൽ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫാ​ക്ട​റി​ക്കു​ള്ളി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റ് ഇ​രു​പ​തോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പ​ത്തോ​ളം ഫ‍​യ​ർ യൂ​ണി​റ്റു​ക​ളാ​ണ് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.