ജാഗ്രത: അഴീക്കോട് 12 പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റു. ജനങ്ങൾ ആശങ്കയിൽ

അഴീക്കോട് മൈലാടത്തടം, വൻകുളത്ത് വയൽ, കച്ചേരിപ്പാറ പ്രദേശങ്ങളിലായി 14 വയസുള്ള ഒരു പെൺകുട്ടിയടക്കം 12 പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മുഹമ്മദലി (56), കുഞ്ഞികൃഷ്ണൻ (62), സുഹറാബി(52), നസറി (40), ജനാർദ്ദനൻ (73), ഷിനോജ് (28), മീര (43), കമല ( 62, അസീസ് (65), ഭരതൻ (70) , അസൂറ (36) , ആഫിയ (14) എന്നിവർക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നസറിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പട്ടിയെ പിടിക്കാൻ നാട്ടുകാർ തിരച്ചിൽ തുടങ്ങി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.