ഓഖി ദുരിതാശ്വാസം: 325 കോടി അനുവദിച്ചു


ന്യൂഡല്‍ഹി:  ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേരളത്തിനും, തമിഴ്‌നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
1200 കോടിയുടെ അടിയന്തരസഹായം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലായിരുന്നു കേരളത്തിന്റെ ആവശ്യം.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ 7340 കോടിയുടെ പദ്ധതി വേണം. ദേശീയ ദുരന്ത മാര്‍ഗരേഖ പ്രകാരം 422 കോടിയും ആവശ്യപ്പെട്ടു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിക്കും. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരിക്കും ഫണ്ട് അനുവദിക്കുക.
പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ മൊത്തം 7340 കോടി രൂപയുടെ പാക്കേജ് വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിരുന്നു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.