പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) ഫെബ്രുവരി അവസാന വാരം





പാമ്പുരുത്തി: ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2018 ഫെബ്രുവരി 23,24,25 തിയ്യതികളിൽ നടത്താൻ എം അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷത യിൽ ചേർന്ന പാമ്പുരുത്തി മുസ്ലിം ജമാ അത്ത് യോഗം തീരുമാനിച്ചു മഹല്ല് ഖത്തീബ് റഫീഖ് ദാരിമി ചാലിയം പ്രാർത്ഥന നടത്തി.
   ഉദ്‌ഘാടന സമ്മേളനം, പതാക ഉയർത്തൽ,മത പ്രഭാഷണം, മൗലീദ് പാരായണം, ദഫ് പ്രദർശനം, അന്ന ദാനം, കൂട്ടുപ്രാർത്ഥന, തുടങ്ങിയവ നടക്കും
     എം മമ്മു മാസ്റ്റർ, കെ പി അബ്ദുൽ സലാം, എം മുസ്തഫ ഹാജി, സലീം  അസ്അദി,
പി കമാൽ, എം ആദം, എം എം അമീർ ദാരിമി സംസാരിച്ചു
ജന: സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും എം ശിഹാബ് നന്ദിയും പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.