കേരളത്തിന്റെ ആവശ്യം തള്ളി, ഓഖി ദേശീയ ദുരന്തമല്ല: രാജ്നാഥ് സിംഗ്.


ന്യൂഡല്‍ഹി: ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനകില്ലെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ലോക് സഭയില്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഓഖി ഗൗരവമേറിയ ദുരന്തമാണ്. കേന്ദ്രം നവംബര്‍ 28ന് 12 മണിക്ക് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴക്കടലില്‍ മത്‌സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ട്.
700 നോട്ടിക്കല്‍ മൈല്‍ വരെ ചെന്ന് പ്രതിരോധ സേന തെരച്ചില്‍ നടത്തിയിട്ടുണ്ട്. 18കപ്പലുകള്‍ ഇപ്പോഴും തെരച്ചില്‍ തുടരുന്നു. കൂടാതെ കേന്ദ്ര സേനകള്‍ സാധ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. 432 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തില്‍ 74 പേര്‍ മരിച്ചു. 215 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
പാര്‍ലമെന്റില്‍ നടക്കുന്ന ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.