വളപട്ടണം ഐ എസ് റിക്രൂട്ട്മെന്റ് കേസിൽ NIA കോടതിയില്‍ എഫ്ഐആർ സമര്‍പ്പിച്ചു

കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ കൊച്ചി എൻഐഎ കോടതിയില്‍ എഫ്ഐആർ സമര്‍പ്പിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റില്‍ ആളെ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.  ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി. മിഥില്‍ രാജ്, കെ.വി. അബ്ദുല്‍ റസാഖ്, എം.വി. റാഷിദ്, മനാഫ് റഹ്മാന്‍, യു.കെ.ഹംസ എന്നിവരാണ് കേസിലെ പ്രതികൾ.

മിഥില്‍ രാജിന്റെ അക്കൗണ്ടിലേക്ക് ഗൾഫിലുള്ള പാപ്പിനിശ്ശേരി സ്വദേശി തസ്‌ലിം നാൽപതിനായിരം രൂപ അയച്ചതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഗൾഫിൽനിന്നും കണ്ണൂരിൽനിന്നും തസ്‌ലിം നേരിട്ട് പണം കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഐഎസ്സിൽ ചേർന്നവർക്ക് നാന്നൂറ് ഡോളർ വീതമാണ് നൽകിയത്. ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്ന് നാന്നൂറിലധികം രേഖകൾ അന്വേഷണസംഘം തെളിവായി കണ്ടെടുത്തിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.