തട്ടുമ്മൽ ത്വയ്‌ബ എഡ്യൂക്കേഷണൽ സെന്ററിന്റെ മഹബ്ബ 2017; ഫാറൂഖ് നഈമി മദ്ഹുറസൂൽ പ്രഭാഷണം നടത്തും

തട്ടുമ്മൽ: തട്ടുമ്മൽ ത്വയ്‌ബ എഡ്യൂക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഹബ്ബ ശനി, ഞായർ ദിവസങ്ങളിലായി തട്ടുമ്മൽ രിസാല ഗ്രാമത്തിൽ നടക്കും.

ഡിസംബർ 30 ശനിയാഴ്ച വൈകീട്ട് 6:30ന് ദിക്ർ ഹൽഖയും, ഇശൽ വിരുന്നും നടക്കും. എം. അബൂബക്കർ ഫൈസി ഉത്ഘാടനം ചെയ്യും, റഫീഖ് സിഎച് അധ്യക്ഷത വഹിക്കും അലികുഞ്ഞി അമാനി മയ്യിൽ മുഖ്യ പ്രഭാഷണം നടത്തും. ദിക്ർ ഹൽഖക്ക് സയ്യിദ് അഹ്‌മദ്‌ കബീർ അസ്സഖാഫ്, നൂർ മുഹമ്മദ്‌ മിസ്ബാഹി എന്നിവർ നേതൃത്വം നൽകും. തുടർന്ന് ത്വയ്‌ബ മദീന ഇശൽ വിരുന്ന് അവതരിപ്പിക്കും.

പരിപാടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച്ച മദ്ഹുറസൂൽ പ്രഭാഷണം നടക്കും. ഇബ്രാഹിം മദനിയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രഭാഷണം മുഹമ്മദ്‌ റഫീഖ് അമാനി ഉത്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി കൊല്ലം മദ്ഹുറസൂൽ പ്രഭാഷണം നടത്തും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.