5 BJP പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന്‍ BJP ഹര്‍ത്താല്‍

മട്ടന്നൂർ മണ്ഡലത്തിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. ഇന്നലെ രാത്രി ഉണ്ടായ ആക്രമണത്തിൽ 5 ബിജെപി പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ബി.ജെ.പി മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് പ്രസിണ്ട് സുനിൽ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് അനീഷ്, മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ചേലമ്പ്ര രാജൻ,മോഹനൻ, ഗംഗാധരൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരിൽ ഗംഗാധരന്റെയും സുനിൽ കുമാറിന്റെയും പരുക്ക് ഗുരുതരമാണ്. ഇവർക്ക് തലയ്ക്കും കാലിനുമാണ് ഗുരുതര പരുക്കേറ്റത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.