മാങ്ങാട് CPIM ബ്രാഞ്ച് മെമ്പർക്കും പ്രവർത്തകനും നേരെ ആക്രമണം.

കല്ല്യാശ്ശേരി: മാങ്ങാട് വെസ്റ്റ് ബ്രാഞ്ച് മെമ്പറും-അബ്ദുള്‍ റഹ്മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയും ആയ കെ.അബ്ദുള്‍ നാസര്‍, ട്രസ്റ്റ് അംഗവും CPIM പ്രവർത്തകനുമായ ഷുഹൈബ് എന്നിവരെ ഇന്നലെ രാത്രി മാങ്ങാട് പള്ളിക്ക് സമീപത്ത് വച്ച് മാരകായുധങ്ങളുമായി വന്ന ഒരു സംഘം ആക്രമിച്ചു.
ആക്രമണത്തിൽ പരിക്ക് പറ്റിയ രണ്ട് പേരെയും കണ്ണൂർ AKG സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്ന് CPIM ആരോപിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.