ഗുജറാത്തിൽ ബിജെപി കിതയ്ക്കുന്നു. ശക്തമായി തിരിച്ചടിച്ച് കോൺഗ്രസ് ലീഡ് ചെയ്യുന്നു . BJP- 77 CONG+ 88

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒരു മണിക്കൂറിൽ ലീഡ് നില മാറിമറിയുന്നു. ഗുജറാത്തിൽ ആദ്യ ഫലസൂചനകളിൽ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ആദ്യ ഫലസൂചനകളിൽ പിന്നിലായ കോണ്‍ഗ്രസ് പിന്നീട് ശക്തമായി തിരിച്ചുവന്നു. ആദ്യം രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോൾ 80 സീറ്റിൽ മുന്നിലാണ്. ബിജെപി 85 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്.

പട്ടേൽ സമുദായത്തിന് ശക്തിയുള്ള സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസിന് മുൻതൂക്കമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുൻതൂക്കം നേടിയിട്ടുണ്ട്. 22 വർഷമായി അധികാരത്തിൽ തുടരുന്ന ഗുജറാത്തിൽ ഇത്തവണ ബിജെപിക്കു സീറ്റ് കുറയുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞതവണ ബിജെപിക്ക് 115 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് 61 സീറ്റും മറ്റുള്ളവർ ആറു സീറ്റും നേടിയിരുന്നു. 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.