ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷജിഷ വധക്കേസിൽ ഏക പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. അതിക്രൂരമായ കൊലപാതകം നടത്തിയ പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജിഷ കൊല്ലപ്പെട്ട് 19 മാസത്തിന് ശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിച്ചിരിക്കുന്നത്്.

അതിക്രൂരമായ കൊലപാതകമെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എട്ട് മാസം നീണ്ട രഹസ്യവിചാരണക്ക് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. കൊലപാതകം, ബലാത്സംഗം, പീഡനത്തിനായി ആയുധം വെച്ച് പരുക്കേൽപ്പിക്കൽ, അതിക്രമിച്ച് കയറിൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ജിഷയോട് ലൈംഗികാഭിനേശമുണ്ടായിരുന്ന പ്രതി പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതിക്ക് നൽകേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ ബുധാനാഴ്ച പൂർത്തിയായിരുന്നു. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണു പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഡി എൻ എ പരിശോധനയുടെ ഫലമാണ് നിർണായകമായത്. അമീറുൽ ഇസ്ലാമല്ല, മറ്റു രണ്ട് പേരാണ് യഥാർഥ പ്രതികളെന്ന പ്രതിഭാഗത്തിന്റെ വാദം തെളിയിക്കാൻ അവർക്ക് സാധിച്ചില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.