ജറുസലേം തലസ്ഥാന പ്രഖ്യാപനം: യു.എസ് തീരുമാനത്തിനെതിരെ ഫലസ്തീനില്‍ പ്രക്ഷോഭം


ഗസ്സ സിറ്റി: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങി ഫലസ്തീന്‍ ജനത. മൂന്നു ദിവസത്തെ പ്രക്ഷോഭത്തിനാണ് ഫലസ്തീന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച നൂറുകണക്കിന് ഫലസ്തീനികള്‍ ഗസ്സ നഗരത്തിന്റെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ട്രംപിനെതിരെയുള്ള ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയത്.

‘പ്രത്യക്ഷമായ യുദ്ധാരംഭമാണി’തെന്നാണ് ട്രംപിന്റെ തീരുമാനമത്തെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വിശേഷിപ്പിച്ചത്. ഫലസ്തീനികളും അറബികളും മുസ്‌ലിംകളും ഇതില്‍ പ്രതികരിക്കുന്നതിന് ഒരു പരിധിയും ഉണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ തീരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഫലസ്തീനെ മാത്രമല്ല, ഈ മേഖലയെ മൊത്തം മാറ്റിമറിക്കുന്നതാണ് തീരുമാനം. സമാധാന പ്രവര്‍ത്തനത്തിന് അന്ത്യമിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതാണെന്നാണ് തീരുമാനത്തിലൂടെ അര്‍ഥമാക്കുന്നതെന്നും ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.

No comments

Powered by Blogger.