കണ്ണൂർ യൂനിവേഴ്​സിറ്റിയിൽ  ജസ്​റ്റിസ്​ ഖാലിദ് അക്കാദമിക്​ ചെയർ സ്​ഥാപിക്കണം: സ്​മൃതി സംഗമം 
കണ്ണൂർ:ന്യായാധിപ ലോകത്ത് അഗ്രഗണ്യസ്​ഥാനം നേടിയ അപൂർവ്വ വ്യകതിത്വമെന്ന നിലയിൽ യശശ്ശരീരനായ ജസ്റ്റിസ്​വി.ഖാലിദ് സാഹിബി​െൻറ പേരിൽ കണ്ണൂർ യൂനിവേഴ്​സിറ്റിയിൽ അക്കാദമിക്​ ചെയർ അനുവദിക്കണമെന്ന്​ കണ്ണൂർ യുനിറ്റി സെൻററിൽ ചേർന്ന ജസ്​റ്റീസ്​ വി.ഖാലിദ്​ സ്​മൃതി സംഗമം ആവശ്യപ്പെട്ടു. വരും തലമുറക്കും നിയമവിദ്യാർഥികൾക്കും മാതൃകയാവുന്ന നിലയിൽ എന്നും സ്​മരി​ക്കപ്പെടേണ്ട സേവനത്തി​െൻറ ഉടമയാണ്​ ജസ്​റ്റീസ്​ ഖാലിദെന്നും സംഗമം ചൂണ്ടികാട്ടി.
കേരള ഉപലോകായുക്​ത ജസ്​റ്റീസ്​ എ.കെ.ബഷീർ സംഗമം ഉദ്​ഘാടനം ചെയ്​തു. ന്യായാധിപൻമാർക്ക്​ എന്നും മാതൃകയാണ്​ ജസ്​റ്റീസ്​ ഖാലിദെന്ന്​ ജസ്​റ്റീസ്​ എ.കെ.ബഷീർ പറഞ്ഞു. നീതിമാനായ ന്യായാധിപൻ എന്ന വി​ശേഷണത്തിന്​ നൂറ്​ ശതമാനം അർഹനായിരുന്നു അദ്ദേഹം. അദ്ദേഹം കൈവെച്ച കേസുകളെല്ലാം നിയമ മേഖലയിൽ ആധികാരിക റഫറർൻസായ വിധികളായി പ്രകാശിതമായെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെഇസ്​ലാമി ജില്ലാ പ്രസിഡൻറ്​ യു.പി.സിദ്ദീഖ്​ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.
വാണിദാസ്​ എളയാവൂർ, അഡ്വ.ആസഫ് അലി, (മുൻ ഡയരക്​ടർ ജനറൽ ഒാഫ്​ പ്രൊസിക്യുഷൻസ്​) അഡ്വ.പി.വിസൈനുദ്ദീൻ, (കേരള വഖഫ്​ബോർഡ്​ മെമ്പർ) ഹാഫിസ്​ അനസ്​ മൗലവി, അലിമണിക്​ഫാൻ, മുൻ എം.എൽ.എ,െപ്രാഫ.എ.ഡി ്മുസ്​തഫ,ഡി.സി.സി.പ്രസിഡൻറ്​ സതീശൻപാച്ചേനി, മുൻ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.പി.പി വേണു, മുസ്​ലിംലീഗ്​ ജില്ലാ പ്രസിഡൻറ്​ പി.കുഞ്ഞിമുഹമ്മദ്, കെ.അബ്്ദുൽ ഖാദർ, എന്നിവർ പ്രസംഗിച്ചു.. ഡോ.പി.സലീം ഖുർആനിൽ നിന്ന്​ അവതരിപ്പിച്ചു..ഡോ.എം.പി അഷ്റഫ് സ്വാഗതവും ഡോ.ഷബീർ നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.