തമിഴ്​നാട്ടിലെ ദുരഭിമാന കൊല:  ആറ്​ പേർക്ക്​ വധശിക്ഷ ചെന്നൈ ഉദുമൽപേട്ടയിലെ ദുരഭിമാനക്കൊലയിൽ ആറ് പേർക്ക് വധശിക്ഷ. ദളിത് യുവാവായ ശങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ശങ്കറിന്റെ ഭാര്യാപിതാവ് അടക്കം ആറ് പേർക്ക് വധശിക്ഷ വിധിച്ചത്. തിരുപ്പൂർ കോടതിയുടെതാണ് ശിക്ഷ. ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യയെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ശങ്കറിനെ കൊലപ്പെടുത്തിയത്.
2016 മാർച്ച് പതിമൂന്നിനായിരുന്നു കൊലപാതകം. ഉദുമൽപേട്ട ബസ് സ്റ്റാന്റിന് സമീപത്ത് പട്ടാപ്പകൽ നടുറോഡിലിട്ടാണ് ശങ്കറിനെ വെട്ടിക്കൊന്നത്. പഴനി സ്വദേശികളായ കൗസല്യയും ശങ്കറും എൻജിനീയറിംഗ് കോളജിൽ സഹപാഠികളായിരുന്നു.
കൗസല്യയുടെ അച്ഛൻ ചിന്നസ്വാമി, അമ്മാവൻ പാണ്ടിദുരൈ എന്നിവർ ചേർന്നാണ് ശങ്കറിനെ കൊല്ലാൻ വാടക കൊലയാളികളെ എൽപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചനക്ക് പത്ത് വർഷവും മറ്റ് കുറ്റങ്ങൾക്ക് മൂന്ന് വർഷം ശിക്ഷയും ചിന്നസ്വാമിക്ക് ലഭിച്ചു. കേസിൽ കൗസല്യയുടെ അമ്മ ഉൾപ്പെടെ പതിനൊന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.
കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് കൊലയാളികളെ പിടികൂടാൻ സാഹയകരമായത്. ജില്ലാ കലക്ടർ അടക്കം നൂറിലധികം സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.