അഴീക്കോട് ഓലാടത്താഴയില്‍ വീടുകള്‍ക്കു നേരെയും അക്രമം.


കണ്ണൂര്‍: അഴീക്കോട് ഓലാടത്താഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വീടുകള്‍ക്കു നേരെയും അക്രമം.
    ഓലാടത്താഴ ഡി.വൈ.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് ഇ.വി.മിഥുന്‍(22), ഉപ്പായിച്ചാലിലെ ബൈത്തുല്‍ നൂറില്‍ റനീസ് (21) എന്നിവരെയാണ് ഞാറാഴ്ച രാത്രി ഏഴരയോടെ ഇരുവരും റോഡിലൂടെ നടന്നുവരുമ്പോള്‍ ഒരുസംഘം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും വയറ്റിലാണ് കുത്തേറ്റത്. ഉടന്‍തന്നെ കണ്ണൂര്‍ എകെ.ജി ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ നില ഗുരുതരമായതിനാല്‍ മംഗലാപുരം എ.ജെ ഹോസ്പിറ്റലിലേക്ക് മാറ്റി. മിഥുനിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

സംഘര്‍ഷത്തിന് തുടര്‍ച്ചയായി ഇന്നലെ രാത്രിയില്‍ ഉപ്പായിച്ചാലിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ ലത്തീഫിന്റെ വീട് എറിഞ്ഞു തകര്‍ത്തു. ഉപ്പായിച്ചാലിലെ തന്നെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ റിഷാലിന്റെ വീടും എറിഞ്ഞു തകര്‍ത്തു. സി.പി.എം പ്രവര്‍ത്തകന്‍ മൈലാടത്തടത്തെ ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി. കല്ലേറില്‍ ഫഹദിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
അഴീക്കോട്‌ ഓലാടത്താഴെ ഇന്നലെ വൈകുന്നേരം CPM പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിക്കച്ചതിൽ പ്രതിഷേധിച്ച്‌
ഇന്ന് വൈകുന്നേരം 5 മണിക്ക്‌ പ്രതിഷേധ പ്രകടനം
കപ്പക്കടവ്‌ ഗ്രാമീണ വായനാശലക്ക് സമീപത്ത് നിന്ന് ആരംഭിക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.