തലശ്ശേരി  ബൈക്ക് കലുങ്കില്‍ ഇടിച്ച് മറിഞ്ഞ്  വിദ്യാര്‍ത്ഥി മരണപ്പെട്ടു:രണ്ടു പേര്‍ക്ക് പരിക്കേറ്റു


നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് 18 വയസ്സുകാരൻ മരിച്ചു. കൂടെയുള്ള രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.പാട്യം പി.കെ.ഹൗസിൽ പ്രദീപന്റെയും ഷീബയുടേയും മകൻ പ്രണവാണ് മരിച്ചത്. പത്തായക്കുന്ന് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഷിനോദിന്റെ മകൻ നവരംഗി (15)നെ കോഴിക്കോടേക്ക് കൊണ്ടുപോയി. പത്തായക്കുന്ന് കണ്ട്യൻഹൗസിൽ പുരുഷുവിന്റെ മകൻ നിഖിലി (16) നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ കോട്ടയംപൊയിലിന് സമീപം കുന്നിനുമീത്തൽ വളവിൽ വെച്ചാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അപകടം.വളവിൽ നിന്ന് നിയന്ത്രണം വിട്ട് റോഡിന്റെ അരുകിലെ സ്ലാബിൽ തട്ടി മറഞ്ഞ് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയാണ് ചെയ്തത്. തലശ്ശേരി ഭാഗത്ത് നിന്ന് പൂക്കോടേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. മരിച്ച പ്രണവിന് തലക്കാണ് ഇടിയേറ്റത്. പ്രണവ് സംഭവസ്ഥലത്തു നിന്നുതന്നെ മരണപ്പെട്ടിരുന്നു. അപകടം നടന്നയുടൻ ഓടിയെത്തിയ സമീപവാസികളാണ് എല്ലാവരേയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിൽ എത്തിച്ചത്.
തലശ്ശേരി വളവ്പാറ റോഡ് കെ.എസ്.ടി.പി.യുടെ ടാറിങ്ങ് അടക്കമുള്ള വികസന പ്രവൃത്തി പലയിടങ്ങളിലും പൂർത്തിയായതോടെ ഇരുചക്രവാഹനങ്ങളടക്കം മിക്ക വാഹനങ്ങളും അമിതവേഗതയിലാണ് ഓടുന്നത്. അപകടം നടന്ന കുന്നിനുമീത്തൽ വളവ് ഇറക്കത്തോടുകൂടിയുള്ളതാണ്. അശാസ്ത്രീയമായ രീതിയിലാണ് റോഡ് പണിതിരിക്കുന്നതെന്നും ഇത് അപകടത്തിന് കാരണമാവുമെന്നും കെ.എസ്.ടി.പി.അധികൃതരോട് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞിരുന്നെങ്കിലും കെ.എസ്.ടി.പി.അധികൃതർ ചെവിക്കോണ്ടിട്ടില്ലെന്ന പരാതിയുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.