ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷവും സൗ​ജ​ന്യ മ​ണ്ണ് പ​രി​ശോ​ധ​നയും ഇ​ന്ന് ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: മ​ണ്ണ് മ​റ​ന്നാ​ൽ മ​നു​ഷ്യ​നി​ല്ല’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ- മ​ണ്ണ്സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷം ഇ​ന്നു ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ സ്മാ​ര​ക ഗ​വ.​വ​നി​താ കോ​ള​ജി​ൽ രാ​വി​ലെ 9.30 ന് ​മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എം.​ഷാ​ജി എം​എ​ൽ​എ ക​ർ​ഷ​ക​ർ​ക്കു​ള​ള സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.
മ​ണ്ണ് ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് ത​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പോ​സ്റ്റ​ർ ര​ച​ന/​പ​രി​സ്ഥി​തി ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കും.

ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ലു​ള്ള മൊ​ബൈ​ൽ മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ല​ഭി​ക്കു​ന്ന മ​ണ്ണ് സാ​ന്പി​ളു​ക​ൾ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു വി​വി​ധ വി​ള​ക​ൾ​ക്കു​ള്ള വ​ള​പ്ര​യോ​ഗ ശു​പാ​ർ​ശ​യ​ട​ങ്ങു​ന്ന മ​ണ്ണ് പ​രി​പോ​ഷ​ണ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

No comments

Powered by Blogger.