മുന്നറിയിപ്പ്: കണ്ണൂർ തീരമേഖലയില്‍ ഇന്ന് കനത്ത തിരമാലയ്ക്കു സാധ്യത

കണ്ണൂർ തീരമേഖലയില്‍ ഇന്ന് കനത്ത തിരമാലയ്ക്കു സാധ്യത
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ശനിയാഴ്ച കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ 11.30-ഓടെ വലിയ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 2.6 മീറ്റര്‍ മുതല്‍ 5.4 മീറ്റര്‍ വരെ തിരമാല ഉയരും. ഡിസംബര്‍ മൂന്നു വരെ ഉയര്‍ന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക മുന്നറിയിപ്പ് അവഗണിച്ച് ആരും കടലിൽ ഇറങ്ങരുത്

No comments

Powered by Blogger.