ഓഖി ചുഴലിക്കാറ്റ്; വിവേകാനന്ദപ്പാറയിൽ അഞ്ചു പേർ കുടുങ്ങി, കന്യാകുമാരി ഇരുട്ടിൽ

വിവേകാനന്ദപ്പാറയില്‍ അഞ്ചു പേര്‍ കുടുങ്ങി; കന്യാകുമാരി അഞ്ചു ദിവസത്തേക്ക് ഇരുളിലാകും


കന്യാകുമാരി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കന്യാകുമാരിയില്‍ അഞ്ച് ജീവനക്കാര്‍ വിവേകാനന്ദപ്പാറയില്‍ കുടുങ്ങി. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ടോ മറ്റ് ജലഗതാഗത സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇവരെ തിരികെ കരയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താനായിട്ടില്ല. പാറയ്ക്കുള്ളില്‍ സുരക്ഷിതരാണെങ്കിലും കടല്‍ ശാന്തമായെങ്കില്‍ മാത്രമേ ഗതാഗത സംവിധാനം തുടരാനാകൂ.കനത്ത മഴയിലും ചുഴലിക്കാറ്റിലും കന്യാകുമാരിയിലെ വൈദ്യുതബന്ധവും പൂര്‍ണമായും തകരാറിലായി. വൈദ്യുതി എത്തണമെങ്കില്‍ ഇനിയും അഞ്ച് ദിവസമെങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 കെ.വി. ലൈനുകളും ടവ്വറുകളും വ്യാപകമായി നശിച്ചതാണ് വൈദ്യുതി മുടക്കത്തിന് കാരണം. പലരുടെയും കൃഷിക്കും കാര്യമായ നാശം വന്നിട്ടുണ്ട്. കന്യാകുമാരി വിജനമാണ്. രാവിലെ മുതല്‍ ഗതാഗതം നിലച്ചിരിക്കുന്നു. മാത്രമല്ല, പ്രധാന ഹൈവേ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ യാത്രക്കാര്‍ ഉള്‍വഴികളിലൂടെ പല വാഹനങ്ങളിലായിട്ടാണ് മണിക്കൂറുകളെടുത്ത് സഞ്ചരിക്കുന്നത്.

പാറയില്‍ കുടുങ്ങിയവര്‍ക്ക് ഇന്ന് കൂടി കഴിയാനുള്ള ഭക്ഷണം മാത്രമാണുള്ളത്. വലിയ വിനോദസഞ്ചാര മേഖലകളില്‍ ഒന്നായ കന്യാകുമാരി ഏറെക്കുറെ വിജനമാണ്. രാവിലെ മുതല്‍ ഗതാഗതങ്ങളെല്ലാം നിലച്ചിരിക്കുന്നതിനാല്‍ ഇവിടേയ്ക്ക് വാഹനങ്ങളും എത്തുന്നില്ല. ഹൈവേകളും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉള്‍നാടന്‍ വഴികളിലൂടെയാണ് ഗതാഗതം നടത്തുന്നത് പോലും. കന്യാകുമാരിയിലും നാഗര്‍കോവിലിലും ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അത്ര ശക്തമല്ലെന്ന് മാത്രം.

No comments

Powered by Blogger.