വളപട്ടണം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍ പി മനോരമ രാജിവച്ചുഇന്ന് രാവിലെയാണ്കോണ്‍ഗ്രസ് നേതാവായ എന്‍ പി മനോരമ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയത്. വ്യക്തിപരമായ ചില കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് കത്തില്‍ പറയുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മനോരമയെ യു ഡി എഫാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

ഇവിടെ യു ഡി എഫിന് 9 സീറ്റും എല്‍ ഡി എഫ്, സ്വതന്ത്രന്മാര്‍ രണ്ട് വീതം അംഗങ്ങളാണുള്ളത്. മനോരമ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് ടി പി മുഹമ്മദ് അശ്രഫ് ഏറ്റെടുത്തു. പുതിയ പ്രസിഡന്റായി കോണ്‍ഗ്രസിലെ തന്നെ വി കെ ലളിതാദേവിയെ നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.

No comments

Powered by Blogger.