വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഒരുക്കുന്ന ഓപ്പണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഡിസംബര്‍ 25ന് രാവിലെ 10 മണിക്ക് പി.കെ. ശ്രീമതി ടീച്ചര്‍ എം പി നിര്‍വ്വഹിക്കും.

എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഓപ്പൺ ലൈബ്രറി തുടങ്ങുന്നത്.
ലൈബ്രറിക്കാവശ്യമായ അലമാരയുടെ താക്കോല്‍ ലതാ നന്ദകുമാര്‍ വളപട്ടണം പോലീസ്  സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിക്ക് കൈമാറി.

ലൈബ്രറിയുടെ ഉദ്ഘാടനം ഡിസംബര്‍ 25ന് രാവിലെ 10 മണിക്ക് പി.കെ. ശ്രീമതി ടീച്ചര്‍ എം പി നിര്‍വ്വഹിക്കും. ഡിവൈ. എസ് പി സദാനന്ദന്‍, ആകാശവാണി കണ്ണൂര്‍ സ്റ്റേഷന്‍ മുന്‍ ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി. ഷക്കീല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കാൻ 'കണ്ണൂർ വാർത്തകളും' കൈകോർക്കുന്നു. പുസ്തകങ്ങൾ നൽകാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 9562077888  9447088088

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.