വളപട്ടണം പാലത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു

ദേശീയ പാതയില്‍ വളപട്ടണം പാലത്തിനിരുവശവും ഗതാഗത കുരുക്ക് പതിവാകുന്നു. പഴയങ്ങാടി റോഡ് തുറന്നതിന് ശേഷം പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ വളപട്ടണം പാലത്തിന്റെ അടുത്ത് നിന്ന് കണ്ണൂരിലേക്ക് തിരിയുന്നതാണ് ഇതിന് കാരണം.    രാവിലെയും വൈകുന്നേരവും നീണ്ട വാഹന നിരയാണ് ഇവിടെ കാണുന്നത്. മണിക്കൂറുകള്‍ കുരുക്കില്‍പെട്ടാണ് ജനങ്ങള്‍ ജോലി സ്ഥാപനങ്ങളിലേക്കും വൈകുന്നേരം വീടുകളിലും എത്തിപ്പെടുന്നത്. അതിന്റെ ഇടയില്‍ ആംബുലന്‍സുകളും പെടുന്നു. പഴയങ്ങാടി റോഡ് തിരിയുന്ന സ്ഥലത്ത് സ്ഥിരം ട്രാഫിക്ക് പോലീസോ സിഗ്‌നല്‍ സംവിധാനമോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം....

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.