തളിപറമ്പിൽ വൻ നിരോധിത പുകയില വേട്ട.

തളിപ്പറമ്പ് കരിമ്പത്ത്  നിരോധിത പുകയില ശേഖരം പിടികൂടി. പോലീസും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 15 കിലോയോളം വരുന്ന 1500 പാക്കറ്റ് ഹാൻസ് കരിമ്പം VK സ്റ്റോർ ഉടമ അജീഷ് എന്നയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് . ഇയാളക്കെതിരെ തളിപറമ്പ് പോലീസ് സ്‌റ്റേഷനിൽ മുൻപ് 2 തവണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരിട്ടി വഴിയാണ് ബംഗളുരുവിൽ നിന്ന് സാധനം കൊണ്ട് വരുന്നത്. തളിപ്പറമ്പ് SI ബിനു മോഹൻ എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ എം. ജൂനിയർ. SI സനീഷ് , ASI സ്റ്റാൻലി ,CPO രജീഷ് ,EX. പ്രിവന്റീവ് ഓഫീസർ മധുസൂധനൻ കെ പി ., എം.ഗോവിന്ദൻ, ഖാലിദ് ടി. വിനേഷ് ടി.വി ,അനു എം.പി, എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.