തലശേരിയിൽ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടായ ​സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ‌​ക്കു പ​രി​ക്ക്.

തല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടായ ​സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ‌​ക്കു പ​രി​ക്കേ​റ്റു.
തി​രു​വ​ങ്ങാ​ട് ശ​ങ്ക​ര​ൻ​വീ​ട്ടി​ൽ ഹ​രി​ശ​ങ്ക​ർ (22), സ​ഹോ​ദ​ര​ൻ ഉ​ദ​യ​ശ​ങ്ക​ർ (24), തി​രു​വ​ങ്ങാ​ട് കീ​ലേ​രി​വീ​ട്ടി​ൽ ശ്രീ​കൃ​ഷ്ണ​ൻ (24), വ​യ​ലി​ൽ​പ്പു​ര വീ​ട്ടി​ൽ വി​ഘ്നേ​ഷ് (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ ഹ​രി​ശ​ങ്ക​ർ, ഉ​ദ​യ​ശ​ങ്ക​ർ എ​ന്നി​വ​രെ കോ​ഴിക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാവിലെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. മേ​ലൂ​ട്ട് മ​ട​പ്പു​ര ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.
സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ‌ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.