അണ്ടലൂര്‍ കാവ് ക്ഷേത്രാങ്കണത്തില്‍ പുനരുദ്ധാരണ പ്രവൃത്തിക്കിടെ പുരാതന വിഗ്രഹം കണ്ടെത്തി

തലശ്ശേരി: അണ്ടലൂര്‍ കാവ് ക്ഷേത്രാങ്കണത്തില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നവേളയില്‍ ചരിത്രാതീതകാലത്തെ ഓര്‍മ്മകള്‍ ഒളിഞ്ഞുകിടക്കുന്ന വിഗ്രഹം കണ്ടെത്തി. ഏകദേശം രണ്ടരയടി താഴ്ചയില്‍ ഒരു മീറ്റര്‍ നീളത്തില്‍ കിടക്കുകയായിരുന്നു വിഗ്രഹം. വിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണെന്ന് കരുതുന്നു. ക്ഷേത്രഭാരവാഹികള്‍ പോലീസിനെയും പുരാവസ്തു വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും ഒട്ടനവധി പേര്‍ ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.