തളിപ്പറമ്പ് പോലീസിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ സെമിനാറും ഫോട്ടോപ്രദർശനവും ഡിസംബർ 22നു തളിപറമ്പ് ടൗൺ സ്‌ക്വയറിൽ നടക്കും


തളിപ്പറമ്പ് പോലീസിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ സെമിനാറും ഫോട്ടോപ്രദർശനവും ഡിസംബർ 22നു തളിപറമ്പ് ടൗൺ സ്‌ക്വയറിൽ നടക്കും “റോഡ് അപകടങ്ങളുടെ ഇര”എന്ന പേരിലാണ് പരിപാടി നടക്കുന്നത്.തികച്ചും വ്യത്യസ്തമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.റോഡപകടങ്ങൾ സൃഷ്ടിക്കുന്ന ഇരകളെയും പുതുതലമുറയിലെ വക്താക്കളെയും ഡ്രൈവർമാരെയും ഒരു വേദിക്കുള്ളിൽ ഉൾക്കൊള്ളിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത് .21നു നടക്കുന്ന ഫോട്ടോ പ്രദർശനം തളിപ്പറമ്പ് ഡി വൈ എസ് പി .കെ.വി വേണുഗോപാൽ ഉദ്ഗാടനം ചെയ്യും.22നു വൈകുന്നേരം 4 മണിക്ക് നടക്കുന്ന സെമിനാർ തളിപ്പറമ്പ് സി ഐ.പി.കെ സുധാകരന്റെ നേതൃത്വത്തിൽ മിസ് ആര്യ.എം ഉദ്ഗാടനം ചെയ്യും.തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ,പി.എ ബിനുമോഹൻ ചടങ്ങിന് സ്വാഗതം പറയും.കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം മുഖ്യതിഥിയാവും ചടങ്ങിന് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ അള്ളംകുളം മഹമ്മൂദ് ,ആന്ദൂർ നഗരസഭാ ചെയർപേഴ്‌സൺ ശ്യാമള ടീച്ചർ,തളിപ്പറമ്പ് ഡി.വൈ.എസ്പി.കെ വി വേണുഗോപാൽ,തളിപ്പറമ്പ് .ജെ.ആർ.ടി.ഒ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിക്കും


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.