നികുതിവെട്ടിക്കാന്‍ വ്യാജരേഖ ചമച്ചതിന് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് സുരേഷ് ഗോപിക്കെതിരെ ക്രൈംബാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രാകാരം കേസെടുത്തു. വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്.
വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.
എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്ഗോപി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്നാണ് റിപ്പോര്‍ട്ട്.

No comments

Powered by Blogger.