തളിപ്പറമ്പിൽ കോ​ള​ജി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍​നി​ന്നു വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ത​ളി​പ്പ​റ​മ്പ്: കോളജിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്ബ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിനി തളിപ്പറമ്ബിലെ ഫാത്തിമത്തുല്‍ നൂരിയക്കാണ്(20) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് ആണ് സംഭവം. സര്‍സയ്യിദ് കോളജിലെ പ്രൊഫ.അഷറഫിന്റെ മകളും ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്തുല്‍ നൂരിയയെ കോളജ് മുറ്റത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി തലചുറ്റലിന് ചികിത്സയിലായിരുന്നുവെന്നാണ് രക്ഷിതാവ് പൊലിസിനോട് പറഞ്ഞത്. കെട്ടിടത്തിനു മുകളില്‍ നിന്ന് തലകറങ്ങി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച വിദ്യാര്‍ത്ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.

ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫാത്തിമത്തുല്‍ നൂരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.