ലോക സൂപ്പർ സീരീസ് ഫൈനൽസ്: സിന്ധുവിന് വെള്ളി


ദുബായ്∙ ദുബായ് സൂപ്പർ സീരീസ് ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ഫൈനലിൽ ജപ്പാന്റെ അകാന യഗുമുചിയാണ് സിന്ധുവിനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം നമ്പർ താരം കൂടിയായ യഗുമുചി മറികടന്നത്. സ്കോർ 21–15, 12–21, 19–21

ഇതോടെ, ഗ്രൂപ്പുഘട്ടത്തിൽ സിന്ധുവിനോടേറ്റ തോൽവിക്കും യഗുമുചി പകരം വീട്ടി. ആദ്യ സെറ്റ് 21–15ന് സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള സെറ്റുകളിൽ ശക്തമായി തിരിച്ചടിച്ചാണ് യഗുമുചി വെല്ലുവിളി തീർത്തത്. 21–12നാണ് രണ്ടാം സെറ്റ് യഗുമുചി നേടിയത്. കടുത്ത പോരാട്ടം നടന്ന മൂന്നാം സെറ്റിൽ നിർണായക നിമിഷത്തിൽ വരുത്തിയ പിഴവുകൾ വിനയായതോടെ 21–19ന് സെറ്റും കിരീടവും യഗുമുചിക്കു സ്വന്തം.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.