പിവി സിന്ധു ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍, മെഡല്‍ ഉറപ്പിച്ചുദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ചൈനീസ് താരത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനലില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക എട്ടാം റാങ്കുകാരിയായ യൂഫേയിക്കെതിരെ മൂന്നാം റാങ്കിലുള്ള സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-18.
ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ ഇന്ത്യന്‍ താരം ഒരു മണിക്കൂര്‍ 59 മിനിറ്റിനുള്ളിലാണ് എതിരാളിയെ വീഴ്ത്തിയത്. ടോപ്പ് സീഡും ലോക രണ്ടാം റാങ്കുകാരിയുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
നേരത്തെ ഗ്രൂപ്പ് എ മത്സരത്തില്‍ ജപ്പാനീസ് താരത്തെ 36 മിനിറ്റിനുള്ളില്‍ സിന്ധു കീഴടക്കിയിട്ടുണ്ട്. 21-9, 21-13നായിരുന്നു സിന്ധുവിന്റെ വിജയം. രചനോക് ഇന്താനോണിനെ തോല്‍പ്പിച്ചാണ് യമാഗൂച്ചി ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു യമാഗൂച്ചിയുടെ വിജയം. സ്‌കോര്‍: 17-21, 21-12, 21-19.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.