അറബിക് കലാ മേളയിൽ അഭിമാനത്തോടെ കടവത്തൂർ വെസ്റ്റ് യു.പി

കണ്ണൂർ: പയ്യന്നൂരിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കടവത്തൂരിന്റെ പ്രതിഭകൾക്ക് വിജയത്തിളക്കം. യു.പി വിഭാഗം  അറബിക് മോണോ ആക്ട്, അറബി ക്വിസ്, അറബി കഥപറയൽ, പദപ്പയറ്റ് എന്നിവയിൽ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

അറബി ക്വിസിൽ നിദ റമസ്, പദപ്പയറ്റിൽ നഷ്ഫ മിന്നത്ത്, മോണോ ആക്ടിലും അറബി കഥ പറയലിലും  അബാൻ എന്നിവരാണ് ഒന്നാം സ്ഥാനം നേടി സ്ക്കൂളിന്റെ അഭിമാനം ഉയർത്തിയത്.

അറബി പ്രസംഗം, ഗദ്യ വായന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
അറബികലാമേള തുടങ്ങിയത് മുതൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല ഈ സ്കൂൾ. അറബി കലോത്സവം തുടങ്ങിയത് മുതൽ ഒരു പ്രാവശ്യം മാത്രമേ മികച്ച വിദ്യാലയ ട്രോഫി കൈവിട്ടിട്ടുള്ളൂ

പങ്കെടുത്ത ആറിനങ്ങളിലും എ ഗ്രേഡ് നേടി 30 പോയന്റോടെ ജില്ലയിൽ അറബി കലാമേളയിൽ യു.പി വിഭാഗത്തിൽ മികച്ച രണ്ടാമത്തെ സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂളിലെ അധ്യാപകരായ സുബൈദ ടീച്ചർ, ശരീഫ് മാസ്റ്റർ എന്നിവരാണ് പരിശീലനം നൽകിയത്.

No comments

Powered by Blogger.